Wednesday, April 16, 2025
National

അന്യജാതിക്കാരനുമായുള്ള വിവാഹം: ഭോപ്പാലിൽ 55കാരൻ മകളെ ബലാത്സംഗം ചെയ്തു കൊന്നു

 

ഭോപ്പാലിൽ 55കാരൻ മകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. അന്യ ജാതിക്കാരനുമായി പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചത്. ഭോപാലിലെ സമാസ്ഘട്ട് വനമേഖലയിൽ കഴിഞ്ഞ ദിവസം യുവതിയുടെയും എട്ട് മാസം പ്രായമുള്ള കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിലാണ് പ്രതി യുവതിയുടെ അച്ഛനാണെന്ന് തെളിഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു

ഒരു വർഷം മുമ്പാണ് വീട്ടുകാരെ ധിക്കരിച്ച് യുവതി വിവാഹം ചെയ്തത്. ദീപാവലി ദിവസം യുവതിയും എട്ട് മാസം പ്രായമുള്ള കുട്ടിയും മൂത്ത സഹോദരിയുടെ വീട്ടിലെത്തി. ഇവിടെ വെച്ച് അസുഖം ബാധിച്ച് യുവതിയുടെ കുട്ടി മരിച്ചു. മൂത്ത സഹോദരി ഇക്കാര്യം അച്ഛനെ വിളിച്ചറിയിച്ചു. തുടർന്ന് 55കാരൻ രത്തിബാദിലുള്ള മൂത്ത മകളുടെ വീട്ടിലെത്തി

കുട്ടിയുടെ അന്ത്യകർമങ്ങൾ നടത്താമെന്ന് പറഞ്ഞാണ് മകളുമായി 55കാരൻ വനത്തിലെത്തിയത്. ഇവിടെ വെച്ച് മകളെ ബലാത്സംഗം ചെയ്യുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *