പശ്ചിമ ബംഗാളിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം; 5 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്കേറ്റു
ദില്ലി: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. ഗുഡ്സ് ട്രെയിനും കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ കാഞ്ചൻജംഗ എക്സ്പ്രസിന്‍റെ രണ്ട് ബോഗികള്‍ പാളം തെറ്റി. വലിയ അപകടമാണ് നടന്നതെന്നാണ് വിവരം. പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് പുറപ്പെട്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേനയും 15 ആംബുലന്‍സുകളും സ്ഥലത്തെത്തി. അപകടത്തില്‍ 5 പേര്‍ മരിച്ചതായി ഡാര്‍ജിലിംഗ് എസ് പി സ്ഥിരീകരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.
ഇതിനിടെ അപകടത്തിലെ വിവരങ്ങള്‍ അറിയുന്നതിനായി ഹെല്‍പ് ഡെസ്കുകളും ആരംഭിച്ചിട്ടുണ്ട്.
ഹെല്‍പ് ഡെസ്ക് നമ്പറുകള്‍
സീല്‍ദ ഹെല്‍പ് ഡെസ്ക്
033-23508794
033-23833326
ജിഎച്ച് വൈ സ്റ്റേഷൻ
03612731621
03612731622
03612731623
എല്‍എംജി ഹെല്‍പ് ലൈൻ
03674263958
03674263831
03674263120
03674263126
03674263858
കെഐആര്‍ സ്റ്റേഷൻ ഹെല്‍പ് ലൈൻ
6287801805
കാടിഹര്‍ ഹെല്‍പ് ലൈൻ
09002041952
9771441956
എന്‍ജെപി ഹെല്‍പ് ലൈൻ
+916287801758