‘ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ല’; ബിബിസി ഓഫീസില്‍ നടന്നത് ചട്ടങ്ങള്‍ക്ക് അനുസൃതമായ പരിശോധനയെന്ന് ആദായ നികുതി വകുപ്പ്
മുംബൈയിലും ഡല്‍ഹിയിലും നടന്ന ബിബിസി ഓഫീസുകളിലെ റെയ്ഡുകളോട് പ്രതികരിച്ച് ആദായ നികുതി വകുപ്പ്. ആദായ നികുതി ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് പരിശോധന നടന്നത്. ഓഫീസുകളിലെ പ്രധാന ജീവനക്കാരുടെ മൊഴികള്‍ രേഖപ്പെടുത്തി. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തെന്ന വാദവും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളി.
സര്‍വെ നടപടികളുടെ ഭാഗമായി ആരുടെയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്നും ക്ലോണ്‍ ചെയ്ത പ്രധാന ഉപകരണങ്ങള്‍ നടപടിക്ക് ശേഷം തിരികെ നല്‍കിയെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഓഫീസിലെ ജീവനക്കാരെ പതിവ് പോലെ പ്രവര്‍ത്തിക്കാനും പുറത്ത് പോകാനും അനുവദിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വേണ്ടത്ര സമയം നല്‍കിയെന്നും റെയ്ഡിന് പിന്നാലെ ആദായ നികുതി വകുപ്പ് പ്രതികരിച്ചു.
ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്നാണ് റെയ്ഡിനെ സംബന്ധിച്ച് ബിബിസി പ്രതികരിക്കുന്നത്. അന്വേഷണത്തില്‍ ആദായ നികുതി അധികാരികളുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെMm ഹിന്ദുസേന; ബിബിസി ഓഫീസുകളിലെ സുരക്ഷ വര്‍ധിപ്പിച്ചു
കഴിഞ്ഞ ദിവസമാണ് മുംബൈയിലെയും ഡല്‍ഹിയിലെയും ബിബിസി ഓഫീസുകളില്‍ മൂന്ന് ദിവസമായി നടന്നിരുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് അവസാനിച്ചത്. ഡല്‍ഹിയില്‍ 60 മണിക്കൂറും മുംബൈയില്‍ 55 മണിക്കൂറുമാണ് സര്‍വേ നടത്തിയത്. ബിബിസി ഓഫീസില്‍ നിന്ന് നിരവധി രേഖകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡ്രൈവുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.