മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം എന്ന പ്രചാരണം തെറ്റ്; ബിബിസി റെയ്‌ഡിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ (ബിബിസി) യുടെ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകൾ റെയ്ഡ് ചെയ്ത ആദായ നികുതി വകുപ്പിന്റെ നടപടി പിന്തുണച്ച് കേന്ദ്ര വാർത്താവിതരണ പ്രേക്ഷേപണ മന്ത്രാലയം. റെയ്ഡ് നടപടികൾ മാധ്യമ സ്വാതന്ത്രത്തിന് നേരെയുള്ള കടന്ന് കയറ്റം എന്ന് പ്രചരണം തെറ്റാണെന്ന് കേന്ദ്ര വാർത്താവിതരണ പ്രേക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ വ്യക്തമാക്കി.
ആദായ നികുതി വകുപ്പിന്റെ പരിധിയിൽ വരുന്ന വിഷയത്തിൽ മാധ്യമ സ്ഥാപനത്തിനെതിരായ വിവരങ്ങളും പരിശോധിച്ചെ മതിയാകു എന്ന് മന്ത്രി വ്യക്തമാക്കി. നിയമം നിയമത്തിന്റെ മാർഗത്തിൽ സഞ്ചരിക്കുകയാണ്. ഏതെങ്കിലും വിധത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം എന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്. രജ്യത്തെ നിയം സംവിധാനങ്ങൾക്ക് അനുസൃതമായ പരിശോധനയാണ്. പരിശോധനയോട് ഉത്തമ നീതിബോധമുള്ള മാധ്യമ സമൂഹങ്ങൾ അനുകൂലമായ സമീപനം സ്വീകരിക്കണം എൻ ആവശ്യപ്പെട്ടു.
സ്ഥാപനത്തിൽ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേടുകൾ നടക്കുന്നുണ്ടെങ്കിൽ അത് പരിശോധനയിൽ പുറത്ത് വരും. ഇല്ലെങ്കിൽ അത് സ്ഥാപത്തിന് ശ്രേയസ്കരമാകും. അതിനാൽ ഒരു പരിശോധന നടത്തി എന്നത് മാധ്യമ സ്വാതന്ത്രത്തെ കവർന്നു എന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്. ആരും നിയമത്തിന് അതീതരല്ലെന്നും ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്ഡിൻ്റെ വിശദാംശങ്ങൾ ആദായ നികുതി വകുപ്പ് പങ്കുവക്കുമെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി വ്യക്തമാക്കി.
ഒപ്പം ആദായ നികുതി വകുപ്പ് നടത്തുന്ന നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. റെയ്ഡിന്റെ ഭാഗമായി ബിബിസിയുടെ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നുണ്ട്. ഈ അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കും എന്ന് ബിബിസി പ്രതികരിച്ചിട്ടുണ്ട്.