അസമിൽ വൻ തീപിടിത്തം
അസമിൽ വൻ തീപിടിത്തം. ജോർഹട്ട് പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ചൗക്ക് ബസാറിൽ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. 150 കടകളെങ്കിലും കത്തി നശിപ്പിച്ചതായി പൊലീസ്. ഇരുപത്തിയഞ്ച് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമായിട്ടില്ല.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. തിരക്കേറിയ മാർക്കറ്റിലെ മറ്റ് കടകളിലേക്ക് തീ അതിവേഗം വ്യാപിക്കുകയായിരുന്നു. കടകളെല്ലാം അടച്ചിട്ടതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. നശിച്ചവയിൽ ഭൂരിഭാഗവും തുണിക്കടകളും പലചരക്ക് കടകളുമാണ്.