യുപിയിലെ ഗോഡൗണിൽ വൻ തീപിടിത്തം, ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ കത്തി നശിച്ചു
ഉത്തർപ്രദേശിലെ അസംഗഢിൽ പുതപ്പിന്റെയും മെത്തയുടെയും ഗോഡൗണിൽ വൻ തീപിടിത്തം. സംഭവത്തിൽ ലക്ഷക്കണക്കിന് മൂല്യമുള്ള വസ്തുവകകൾ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നും സംഭവം നടക്കുമ്പോൾ എട്ട് തൊഴിലാളികൾ ഗോഡൗണിനുള്ളിൽ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.
ബുധനാഴ്ച പുലർച്ചെയാണ് ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് അത്രോലിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോഡൗണിൽ തീപിടിത്തമുണ്ടായത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷത്തിലധികം വിലമതിക്കുന്ന മെത്ത കത്തിനശിച്ചു. അശ്രാന്തപരിശ്രമത്തിലൂടെ ഗ്രാമവാസികൾ തീ നിയന്ത്രണ വിധേയമാക്കി. രണ്ട് മണിക്കൂർ വൈകിയാണ് അഗ്നിശമനസേനാ സംഘം സ്ഥലത്തെത്തിയത്.
ഗോഡൗണിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.