Sunday, January 5, 2025
Kerala

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിൽ ആശങ്കയെന്ന് പി കെ കുഞ്ഞാലിക്കുട്ടി; സാമ്പത്തിക സംവരണത്തിനെതിരെ സമരം

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിൽ ആശങ്കയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ഇതിൽ സാമൂഹിക പ്രശ്‌നമുണ്ട്. താഴെതട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം. ഇത് അവകാശത്തിലുള്ള കടന്നുകയറ്റമായും കാണണം.

കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലാണ്. തീരുമാനം സർക്കാർ പിൻവലിക്കണം. ഈ വിഷയത്തിൽ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാകുളത്ത് ചേർന്ന് തുടർ സമരങ്ങൾ പ്രഖ്യാപിക്കും

സംവരണത്തിൽ ആശങ്കയുള്ളത് മുസ്ലീം സംഘടനകൾക്ക് മാത്രമല്ല. അതുകൊണ്ടാണ് എല്ലാ പിന്നോക്ക സംഘടനകളുമായി ആലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *