മുംബെയിൽ രണ്ടു കോടി രൂപ തട്ടിയെടുത്ത യുവാവ് ആലപ്പുഴയിൽ പിടിയിൽ
മുംബെയിൽ രണ്ടു കോടി രൂപ തട്ടിയെടുത്ത യുവാവ് ആലപ്പുഴയിൽ പിടിയിലായി. ആലപ്പുഴ പൂങ്കാവ് സ്വദേശി ടോണി തോമസ് ആണ് പിടിയിലായത്. മുംബെയിൽ സോഫ്റ്റ് വെയർ കമ്പനിയിൽ പാർട്ണറായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
നഗരത്തിലൂടെ കുടുംബവുമായി കാറിൽ പോകുമ്പോൾ പൊലീസ് ഇയാളെ വളയുകയായിരുന്നു. കാർ തുറക്കാതെ ഉള്ളിലിരുന്ന ഇയാളെ ചില്ല് പൊളിച്ച് ലോക്ക് തുറന്നാണ് പൊലീസ് പിടികൂടിയത്.