ആലപ്പുഴയിൽ ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; പ്രതികളിൽ ഒരാൾ പിടിയിൽ
ആലപ്പുഴ പൂച്ചാക്കലിൽ ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി സ്വദേശി വിപിൻലാൽ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വിപിൻലാൽ ആക്രമണത്തിന് ഇരയായത്.
അതേസമയം കൊലയ്ക്ക് പിന്നില് രാഷ്ട്രീയമില്ലെന്ന് പോലീസ് അറിയിച്ചു. ലോറി ഡ്രൈവറാണാണ് വിപിൻലാൽ. ഒരു പെൺകുട്ടിക്ക് വാട്‌സാപ്പ് സന്ദേശമയച്ച വിഷയത്തിൽ വിപിൻലാലും പ്രതികളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സംശയിക്കുന്നു.
പ്രതികളിൽ ഒരാൾ പിടിയിലായിട്ടുണ്ട്. പൂച്ചാക്കൽ സ്വദേശി സുജിത്താണ് പിടിയിലായത്. മറ്റുള്ളവർക്കായി അന്വേഷണം ശക്തമാക്കി.