കൊച്ചിയിലെ വർക്‌ഷോപ്പിൽ തീപിടുത്തം; വാഹന ഭാഗങ്ങൾ കത്തി നശിച്ചു
കൊച്ചിയിൽ തീപിടുത്തം. കൊച്ചി കൈപ്പടമുകളിൽ സ്ഥിതി ചെയ്യുന്ന ടാറ്റ മലയാളം മോട്ടോഴ്‌സിന്റെ ബോഡി വർക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
വർക്ക് ഷോപ്പിലെ പെയിന്റിംഗ് ബൂത്തിലാണ് തീ പിടിച്ചത്. തീ പിടുത്തത്തിൽ വാഹന ഭാഗങ്ങൾ കത്തി നശിച്ചു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പെയിന്റിംഗ് ബൂത്തിലെ മർദ്ദ വ്യതിയാനമാണ് അപകടത്തിലേക്ക് നയിച്ചത്.
രണ്ടരയോടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീ പിടിച്ചത്. ഉടൻ വാഹനങ്ങൾ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.