ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.തിരുവനന്തപുരം നന്ദൻകോട് സ്വദേശി രാജു ആണ് മരിച്ചത്. കേരള ഹൗസിലെ മുൻ താൽക്കാലിക ജീവനക്കാരനായിരുന്നു. ഇതോടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 11 ആയി.
അതേസമയം രോഗികളുടെ എണ്ണത്തിൽ മുംബൈയെ മറികടന്ന ഡൽഹി, പ്രതിദിന കോവിഡ് രോഗബാധയുടെ കാര്യത്തിൽ മഹാരാഷ്ട്രയുമായി നൂറു കേസുകളുടെ വ്യത്യാസത്തിലാണ്.ഡൽഹിയിൽ രോഗികളുടെ എണ്ണം 70,000 കടന്നു. ഇന്നലെ പുതിയ 3788 കോവിഡ് കേസുകളും 64 മരണവും സ്ഥിരീകരിച്ചു. ആകെ രോഗികൾ 70,390ഉം മരണം 2365 ഉം ആയി.മുംബൈയിൽ 69000 രോഗികളാണുള്ളത്. അതിരൂക്ഷമായ സ്ഥിതിവിശേഷത്തെ തുടർന്ന് ജൂലൈ 6നകം മുഴുവൻ വീടുകൾ തോറും കയറിയിറങ്ങി കോവിഡ് പരിശോധന നടത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചു.