ഡൽഹിയിൽ ഒരു മാസത്തിനുള്ളിൽ 44 ഓക്‌സിജൻ പ്ലാന്റുകൾ നിർമിക്കുമെന്ന് കെജ്രിവാൾ
ഡൽഹിയിൽ അടുത്ത ഒരു മാസത്തിനുള്ളിൽ 44 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കൊവിഡിന്റെ രണ്ടാംതരംഗത്തിൽ ഡൽഹിയിൽ മെഡിക്കൽ ഓക്‌സിജന്റെ ക്ഷാമം രൂക്ഷമായിരുന്നു. നിരവധി പേരാണ് ഓക്‌സിജൻ ലഭിക്കാതെ മരിച്ചത്. ഇതിന് പിന്നാലെയാണ് അടിയന്തരമായി ഓക്‌സിജൻ പ്ലാന്റുകൾ നിർമിക്കാൻ തീരുമാനിച്ചത്
ഡൽഹിയിൽ ഓക്‌സിജൻ ടാങ്കറുകളുടെ ദൗർലഭ്യമുണ്ട്. ബാങ്കോക്കിൽ നിന്ന് 18 ഓക്‌സിജൻ ടാങ്കറുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. എട്ട് ഓക്‌സിജൻ പ്ലാന്റുകൾ കേന്ദ്രസർക്കാർ നിർമിക്കും. 36 പ്ലാന്റുകൾ ഡൽഹി സർക്കാരും നിർമിക്കും. 15 എണ്ണം തദ്ദേശീയമായി നിർമിക്കുന്നതും 21 എണ്ണം ഫ്രാൻസിൽ നിന്ന് വരുന്നതുമാണ്
സംസ്ഥാനത്തെ ഓക്‌സിജൻ ക്ഷാമം ഒരുപരിധി വരെ പരിഹരിക്കാനായിട്ടുണ്ടെന്നും രോഗികളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടങ്ങിയതായും കെജ്രിവാൾ അറിയിച്ചു.