രൂപയുടെ മൂല്യം ഇടിയുന്നില്ല, ഡോളർ ശക്തിപ്പെടുന്നതാണ്’: നിർമലാ സീതാരാമൻ
രൂപയുടെ മൂല്യം ഇടിയുന്നില്ല ഡോളറിൻറെ ശക്തിപ്രാപിക്കുന്നതാണ് പ്രശ്നമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. രൂപയുടെ മൂല്യം 82.69 ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. അമേരിക്കൻ സന്ദർശനത്തിനായി ഉഭയകക്ഷി ചർച്ചകൾ നടത്തിയ ശേഷം വാർത്താ ഏജൻസിയായ എഎൻഐയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
ഡോളർ ശക്തിപ്രാപിക്കുന്നതായാണ് കാണുന്നത്.രൂപയുടെ മൂല്യം ഇടിയുന്നില്ല. ഡോളറിന്റെ മൂല്യം ഉയരുമ്പോൾ ഇന്ത്യൻ രൂപ ചെറുത്തുനിന്നിട്ടുണ്ടാകുമെന്നത് വസ്തുതയാണ്. വളർന്നുവരുന്ന മറ്റ് വിപണി കറൻസികളേക്കാൾ മികച്ച പ്രകടനമാണ് ഇന്ത്യൻ രൂപ കാഴ്ചവച്ചത്.
ആർബിഐയുടെ ശ്രമങ്ങൾ ഇപ്പോഴത്തെ ചാഞ്ചാട്ടം ഇല്ലാതാക്കുമെന്നാണ് കരുതുന്നത്. ഈ ചാഞ്ചാട്ടം നിയന്ത്രിക്കുക എന്നതാണ് ആർബിഐ ഇപ്പോൾ ചെയ്യാൻ ശ്രമിക്കുന്നത്. എന്നാൽ രൂപ അതിന്റേതായ നിലവാരം കണ്ടെത്തുമെന്ന് താൻ മുമ്പും പറഞ്ഞിട്ടുണ്ടെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു’, യുഎസ് സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ നിർമ്മലാ സീതാരാമൻ പറഞ്ഞു.