Saturday, January 4, 2025
National

ലോകത്തെ ശക്തരായ 100 സ്ത്രീകളുടെ പട്ടികയിൽ വീണ്ടും ഇടം നേടി നിർമലാ സീതാരാമൻ; 37ാം സ്ഥാനത്ത്

 

ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ വീണ്ടും ഇടം നേടി ഇന്ത്യയുടെ ധനമന്ത്രി നിർമലാ സീതാരാമൻ. ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തെ ശക്തരായ 100 സ്ത്രീകളുടെ പട്ടികയിൽ 37ാം സ്ഥാനമാണ് നിർമലാ സീതാരാമനുള്ളത്.

തുടർച്ചയായ മൂന്നാം തവണയാണ് നിർമലാ സീതാരാമൻ പട്ടികയിൽ ഉൾപ്പെടുന്നത്. 2019ൽ 34ാം സ്ഥാനത്തും 2020ൽ 41ാം സ്ഥാനത്തുമായിരുന്നു അവർ. മറ്റ് മൂന്ന് സ്ത്രീകൾ കൂടി പട്ടികയിലുണ്ട്. എച്ച് സി എൽ കോർപറേഷൻ സിഇഒ റോഷ്‌നി നടാർ മൽഹോത്ര 52ാം സ്ഥാനത്തും ബയോകൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മസുംദാർ 72ാം സ്ഥാനത്തും നൈക സ്ഥാപക ഫാൽഗുനി നയ്യാർ 88ാം സ്ഥാനത്തുമുണ്ട്.

ജെഫ് ബെസോസിന്റെ മുൻ ഭാര്യ മാക്കൻസി സ്‌കോട്ടാണ് പട്ടികിയൽ ഒന്നാമത്. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് രണ്ടാം സ്ഥാനത്തും യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന ലാഗഡെ മൂന്നാം സ്ഥാനത്തുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *