24 മണിക്കൂറിനിടെ 78,524 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 68 ലക്ഷം പിന്നിട്ടു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,524 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇദോടെ ആകെ രോഗബാധിതരുടെ എണ്ണം 68.35 ലക്ഷമായി
971 പേരാണ് കഴിഞ്ഞ ദിവസം രോഗബാധിതരായി മരിച്ചത്. ആകെ കൊവിഡ് മരണം 1,05,526 ആയി ഉയർന്നു. 58.27 ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ 9.02 ലക്ഷം പേർ ചികിത്സയിൽ തുടരുകയാണ്.
മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും രൂക്ഷമായി കൊവിഡ് വ്യാപനം തുടരുന്നത്. കേരളത്തിൽ ആദ്യമായി പതിനായിരത്തിലധികം പ്രതിദിന വർധനവുണ്ടായ ദിവസമായിരുന്നു ഇന്നലെ. 10,606 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.