Monday, January 6, 2025
National

ആന്ധ്രയിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ

 

ആന്ധ്രാ പ്രദേശിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ സൈദാബാദ് സ്വദേശി പല്ലകൊണ്ട രാജു(30)വിനെയാണ് ഖാൻപൂരിലെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ വിശദീകരണം.

സെപ്റ്റംബർ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ അർധ നഗ്നമായ മൃതദേഹം രാജുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് മുമ്പ് തന്നെ ഇയാൾ ഒളിവിൽ പോയിരുന്നു.

പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രതിയെ വെടിവെച്ചു കൊല്ലുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി മല്ല റെഡ്ഡി പറഞ്ഞത് വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *