അരീക്കോട് മലബാർ സ്പെഷൽ പോലീസ് ക്യാമ്പിൽ പരിശീലനത്തിനിടെ തൻഡർ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു
അരീക്കോട് മലബാർ സ്പെഷൽ പോലീസ് ക്യാമ്പിൽ പരിശീലനത്തിനിടെ തൻഡർ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു. വയനാട് പുൽപള്ളി വെളിയമ്പം കുമിച്ചിയിൽ (32) സുനീഷ് ആണ് മരിച്ചത്. കുഴഞ്ഞ് വീണതോടെ അരീക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കെ.എം.സി.ടി ആശുപത്രിയിൽ എത്തിച്ചങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. അരീക്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു