Monday, January 6, 2025
National

ബസ് അപകടത്തില്‍ മരിച്ച ജവാന്മാരുടെ എണ്ണം 7 ആയി; അനുശോചിച്ച് രാഷ്ട്രപതി

ജമ്മുകശ്മീരില്‍ സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ജവാന്മാരുടെ എണ്ണം ഏഴായി. ഗുരുതരമായി പരുക്കേറ്റവരെ എട്ട് സൈനികരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

37 ഐടിബിപി ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ് ബസിലുണ്ടായിരുന്നത്. ചന്ദന്‍വാരിക്കും പഹല്‍ഗാമിനും ഇടയില്‍ വച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്.

അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ടവരാണ് ബസിലുണ്ടായിരുന്നത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചനമറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *