നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി കോടതി
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി. നടപടികൾ പൂർത്തിയാക്കാൻ സമയം ആവശ്യമാണെന്ന് കാണിച്ച് കേസ് പരിഗണിക്കുന്ന സ്‌പെഷ്യൽ ജഡ്ജി ഹണി എം വർഗീസാണ് സുപ്രീം കോടതിയെ സമീപിച്ചത്.
2021 ഓഗസ്റ്റിൽ വിചാരണ നടപടികൾ പൂർത്തിയാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. നേരത്തെ രണ്ട് തവണ സുപ്രീം കോടതി വിചാരണക്കായി സമയം നീട്ടി നൽകിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായ അടച്ചുപൂട്ടൽ, അഭിഭാഷകരുടെ അവധി എന്നിവ സമയം നഷ്ടപ്പെടുത്തിയെന്ന് വിചാരണ കോടതി പറയുന്നു
ഇതുവരെ 179 സാക്ഷികളെയാണ് വിസ്തരിച്ചത്. 124 വസ്തുക്കളും പ്രോസിക്യൂഷൻ ഹാജരാക്കി. 199 രേഖകൾ പരിശോധിച്ചു. 43 സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ടെന്ന് കോടതി പറയുന്നു.