വയനാട് സ്വകാര്യ ലോഡ്ജ് മുറിയിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വയനാട് മണിച്ചിറയിൽ സ്വകാര്യ ലോഡ്ജ് മുറിയിൽ സുഹൃത്തുക്കളായ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി സ്വദേശി നിഖിൽ പ്രകാശ്, പാടപ്പള്ളിക്കുന്ന് സ്വദേശി ബബിത എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സ്വകാര്യ ലോഡ്ജിൽ ഇവർ മുറിയെടുത്തത്
ബുധനാഴ്ചയായിട്ടും രണ്ട് പേരെയും മുറിക്ക് പുറത്തേക്ക് കണ്ടില്ല. ഇതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി പരിശോധിച്ചപ്പോഴാണ് രണ്ട് പേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.