പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത്ത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്തു; അമരീന്ദർ ചടങ്ങ് ബഹിഷ്‌കരിച്ചു
പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത്ത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചാബിന്റെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് പതിനാറാമത് മുഖ്യമന്ത്രി കൂടിയായ ചരൺജിത്ത് സിംഗ്. അതേസമയം മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു
ഉപമുഖ്യമന്ത്രിയായി ഓംപ്രകാശ് സോനിയും സത്യപ്രതിജ്ഞ ചെയ്തു. ബ്രഹ്മ് മൊഹിന്ദ്ര ഉപമുഖ്യമന്ത്രിയാകുമെന്നായിരുന്നു എഐസിസി നേതാക്കൾ നേരത്തെ ട്വീറ്റ് ചെയ്തിരുന്നത്. സിദ്ദുവിന്റെ നോമിനിയായാണ് ചരൺജിത്ത് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്. സംസ്ഥാനത്തെ 35 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകൾ ചരൺജിത്തിനെ മുഖ്യമന്ത്രിയാക്കിയാൽ ലഭിക്കുമെന്ന് സിദ്ദു ഹൈക്കമാൻഡിനെ ധരിപ്പിക്കുകയായിരുന്നു.