Sunday, January 5, 2025
Kerala

വഖഫ് നിയമനം: ഏപ്രിൽ 20ന് മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

 

വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇന്നലെ മന്ത്രി സഭയിൽ വ്യക്തമാക്കിയതിന് പന്നാലെ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. അടുത്ത മാസം 20ന് തിരുവനന്തപുരത്താണ് യോഗം. വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ ആശങ്കയറിയിച്ച സംഘടനകളുമായി ചർച്ച നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ ഇന്നലെ അറിയിച്ചിരുന്നു

വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടുന്നത് വിശദമായ ചർച്ചക്ക് ശേഷമേ നടപ്പാക്കൂവെന്നായിരുന്നു മുഖ്യമന്ത്രി സമസ്തക്ക് നൽകിയ ഉറപ്പ്. ഇന്നലെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി അറിയിച്ചു. ഇതോടെ പി എസ് സിക്ക് വിടാനുള്ള തീരുമാനം പിൻവലിക്കുന്നതുവരെ പ്രക്ഷോഭം നടത്തുമെന്ന് ലീഗും അറിയിച്ചിരുന്നു.

വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിയെ വിശ്വസിച്ച സമസ്തയെ കുറ്റപ്പെടുത്തി ലീഗ് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി നൽകിയ ഉറപ്പ് എന്തായെന്ന് സമസ്തയോട് പിഎംഎ സലാം ചോദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *