Thursday, January 9, 2025
National

ത്രിപുരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്

ത്രിപുരയില്‍ നിര്‍ണ്ണായക വോട്ടെടുപ്പ് തുടങ്ങി. രാവിലെ തന്നെ മികച്ച പോളിങാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രേഖപ്പെടുത്തുന്നത്.
60 മണ്ഡലങ്ങളിലേക്കായാണ് തെരഞ്ഞെടുപ്പ്. പ്രചാരണത്തില്‍ തന്നെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാവിലെ 7 മണി മുതല്‍ വൈകിട്ട് 4 വരെയാണ് പോളിംഗ്. 3337 പോളിംഗ് ബൂത്തുകളിലായി 400 കമ്പനി കേന്ദ്ര സേനയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. 1128 പോളിംഗ് ബൂത്തുകള്‍ പ്രശ്‌നബാധിത മേഖലയില്‍ ആണ്. 28 ബൂത്തുകള്‍ അതിവ പ്രശ്‌ന ബാധിതമെന്നാണ് റിപ്പോര്‍ട്ട്. 28.13 ലക്ഷം വോട്ടര്‍മാര്‍ക്കാണ് ഇന്ന് ജനവിധി രേഖപ്പെടുത്താന്‍ അവസരമുള്ളത്.

ഇടത് പാര്‍ട്ടികള്‍ 47 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് 13 മണ്ഡലങ്ങളിലും മത്സരിക്കുമ്പോള്‍ ബിജെപി 55 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. സഖ്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസിനും സിപിഐഎമ്മിനും അഗ്നിപരീക്ഷണമാണ് ഈ തെരഞ്ഞെടുപ്പ്. ഗോത്ര പാര്‍ട്ടിയായ തിപ്ര മോത 42 സീറ്റുകളില്‍ ആണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളായ അസമിലേക്കും മിസോറമിലേക്കുമുള്ള അതിര്‍ത്തികള്‍ കഴിഞ്ഞദിവസം അടച്ചിരുന്നു. ാത്രി പത്തുമുതല്‍ രാവിലെ ആറുവരെ 144 പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങള്‍ക്കൊപ്പം മാര്‍ച്ച് രണ്ടിന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *