ഉത്പാദനമാരംഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ നേട്ടം,കേരള പേപ്പറില്‍ പ്രിന്റ് ചെയ്തത് 12 പത്രങ്ങള്‍; പി രാജീവ്
കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനത്തില്‍ വന്‍ പുരോഗതിയെന്ന് വ്യവസായമന്ത്രി പി രാജീവ്. ഉല്‍പാദനമാരംഭിച്ച് കേവലം 3 മാസത്തിനുള്ളില്‍ കേരളത്തിലെയും ദക്ഷിണേന്ത്യയിലേയും 12 പത്രങ്ങള്‍ പ്രിന്റ് ചെയ്യാനുള്ള പേപ്പര്‍ വിതരണം ചെയ്യാന്‍ കമ്പനിക്ക് സാധിച്ചുവെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.
ഉത്പാദനമാരംഭിച്ച് കേവലം മൂന്ന് മാസത്തിനുള്ളിലാണ് ഈ നേട്ടം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്ത് റെക്കോര്‍ഡ് വേഗതയിലാണ് കേരളത്തിന്റെ സ്വന്തം പേപ്പര്‍ കമ്പനിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയതെന്നും മന്ത്രി പറഞ്ഞു.ദി ഹിന്ദു, മംഗളം, ദേശാഭിമാനി, ചന്ദ്രിക, സിറാജ്, സുപ്രഭാതം, രാഷ്ട്രദീപിക, കേരളകൗമുദി, ജന്മഭൂമി എന്നീ മലയാളം പത്രങ്ങളും കന്നഡ പത്രമായ ജയകിരണ, തെലുഗു പത്രങ്ങളായ നവതെലങ്കാന, പ്രജാശക്തി എന്നീ പത്രങ്ങളാണ് കെപിപിഎല്ലില്‍ ഉല്‍പാദിപ്പിച്ച പേപ്പറില്‍ അച്ചടിച്ചത്.
പ്രതിവര്‍ഷം അഞ്ച് ലക്ഷം മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ള 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്ലിനെ വികസിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.