കൊവിഡ് കേസുകളിൽ നേരിയ വർധന; കഴിഞ്ഞ 24 മണിക്കൂറിനിടെ 30,615 പുതിയ കേസുകൾ
രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,615 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 11 ശതമാനം കേസുകളിൽ വർധനവുണ്ടായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.45 ശതമാനമായി ഉയർന്നു
82,988 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 514 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 3,70,240 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 4.18 കോടി പേരാണ് രാജ്യത്ത് കൊവിഡിൽ നിന്ന് മുക്തി നേടിയത്.