Thursday, January 9, 2025
Kerala

വെള്ളാപ്പള്ളിയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച; സൗഹൃദ സന്ദർശനം മാത്രമെന്ന് വെള്ളാപ്പള്ളി

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്. സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി ആലപ്പുഴയിൽ എത്തിയത്. സഹൃദ സന്ദർശനം മാത്രമാണ് നടത്തിയതെന്നും വരുന്ന എസ് എൻ ഡി പി യോഗം തെരഞ്ഞെടുപ്പിൽ താൻ തന്നെ വിജയിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകളും കോടതി വിധികളും നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഇതേ തുടർന്നാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അറിയുന്നു.
 

Leave a Reply

Your email address will not be published. Required fields are marked *