ബഫർസോൺ ഹർജികൾ മൂന്നംഗ ബഞ്ചിന് ,വിധിയിലെ ചില ഭാഗങ്ങൾ ഭേദഗതി ചെയ്യുമെന്ന് സുപ്രീം കോടതി നിരീക്ഷണം
ദില്ലി:ബഫർ സോൺ ഹർജികൾ മൂന്നംഗ ബഞ്ചിന് വിട്ടു. ബഞ്ച്ചീഫ് ജസ്റ്റിസ് തീരുമാനിക്കും.ജൂൺ മൂന്നിലെ വിധിയിൽ വ്യക്തത തേടി കേന്ദ്രം, കേരളം ,കർണാടക, കർഷകസംഘടനകൾ, ഒപ്പം സ്വകാര്യ ഹർജികൾ എന്നിവയാണ് ഇന്ന് കോടതിക്ക് മുമ്പിൽ എത്തിയത്.വിഷയം മൂന്നംഗ ബെഞ്ചിന് വിടണമെന്ന് കേരളം ആവശ്യപ്പെട്ടു.വിധിയിലെ ചില ഭാഗങ്ങൾ ഭേദഗതി ചെയ്യുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.വിധിയിൽ മാറ്റം വന്നാൽ പുനപരിശോധന വേണ്ടല്ലോ എന്ന് കോടതി വ്യക്തമാക്കി. നേരത്തേ രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച വിധയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. .വിശദമായി വാദം കേട്ട സുപ്രീംകോടതി മൂന്നംഗ ബഞ്ച് ഇത് കേള്‍ക്കട്ടെയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
വിധിക്ക് മുൻപ് തന്നെ കരട് വിഞ്ജാപനം പലയിടത്തും വന്നിരുന്നു.എന്നാൽ ഈക്കാര്യം കോടതിയെ അറിയിക്കാനായില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.സുതാര്യമായി ജനങ്ങളിൽ നിന്നടക്കം അഭിപ്രായങ്ങൾ കരട് വിഞ്ജാപനത്തിനായി തേടിയിരുന്നു. ഇതുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിധിയെന് കേന്ദ്രം വാദിച്ചു. ബഫർ സോൺ വിധി വന്നതോടെ പല നഗരങ്ങളും ഇതിൻ്റെ കീഴിയിലായി. വിധി കൊണ്ട് ഉദ്ദേശിച്ച നല്ലവശമല്ല നിലവിൽ നടക്കുനതെന്നും അമിക്കസ് ക്യൂറി കോടതിയില്‍ പറഞ്ഞു.