മരട് ഫ്ലാറ്റ് പൊളിക്കല്‍; സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് നാളെ സമർപ്പിക്കും
ദില്ലി: മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ കമ്മീഷൻ റിപ്പോര്‍ട്ട് നാളെ കോടതിയിൽ സമർപ്പിക്കും. റിപ്പോർട്ട് അമിക്കസ് ക്യൂറിക്ക് കൈമാറി. നാളെ അമിക്കസ് ക്യൂറി നേരിട്ട് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
അനധികൃത നിർമ്മാണത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഉദ്യോഗസ്ഥർക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്ളാറ്റ് നിർമ്മാതാക്കൾക്കാണോ എന്ന് കണ്ടെത്താനാണ് കമ്മീഷനെ സുപ്രീം കോടതി നിയോഗിച്ചത്.