കോവിഡ് വ്യാപനം; എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.ജനുവരി 19ന് നടക്കാനിരുന്ന 10-12 ക്ലാസുകളുടെ പരീക്ഷ നീട്ടിവെച്ചതായും തമിഴ്‌നാട് സർക്കാർ അറിയിച്ചു
ജനുവരി 31 വരെയാണ് സ്‌കൂളുകൾ അടച്ചിടുന്നത്. നേരത്തെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നിർത്തലാക്കിയിരുന്നു. തുടർന്ന് 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ മാത്രമാണ് സ്‌കൂളിൽ പോയിരുന്നത്. എന്നാൽ കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇവർക്കും അവധി നൽകിയത്.