Sunday, January 5, 2025
Kerala

കെ റെയിൽ: വിമർശനങ്ങളെ ഗൗരവമായി കാണുന്നു; ഡിപിആർ മുറുകെ പിടിക്കില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ

 

കെ റെയിൽ പദ്ധതിയുടെ ഡിപിആർ അന്തിമമല്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ. മലപ്പുറത്ത് കെ റെയിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഡി പി ആർ സർക്കാർ മുറുകെ പിടിക്കില്ല. ആവശ്യമായ മാറ്റം വരുത്തും. വിമർശനങ്ങളെ സർക്കാർ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു

ഡിപിആർ പുറത്തുവന്നതോടെ പദ്ധതിക്കെതിരെ വിമർശനങ്ങളുയർന്നിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് ചിലർ വിമർശിക്കുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

ജന സൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ മാറ്റങ്ങൾ വരുത്തിയാണ് പദ്ധതി നടപ്പാക്കുക. കെ റെയിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *