Monday, April 14, 2025
National

മദ്യപിക്കാൻ പണം നൽകിയില്ലെന്ന് ആരോപിച്ച് അയൽവാസി യുവതിയെ കൊലപ്പെടുത്തി

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ 44 കാരിയെ അയൽവാസി കൊലപ്പെടുത്തി. മദ്യപിക്കാൻ പണം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. വൈശാലി മസ്ദൂദ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തതായി മൻപാഡ പൊലീസ് അറിയിച്ചു.

പ്രതി മസ്ദൂദിൽ നിന്നും മകനിൽ നിന്നും മദ്യപിക്കാൻ പണം കടം വാങ്ങാറുണ്ടായിരുന്നു. ബുധനാഴ്ച രാവിലെയോടെ പണം ആവശ്യപ്പെട്ട് പ്രതി വീണ്ടുമെത്തി. എന്നാൽ പണം നൽകാൻ വൈശാലി വിസമ്മതിച്ചു. കുപിതനായ പ്രതി കൈയ്യിൽ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുത്ത് ഒന്നിലധികം തവണ കുത്തുകയായിരുന്നു.

ആക്രമണത്തിന് ഇരയായ മസ്ദൂദ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. പ്രതിയെ മൻപാഡ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *