തട്ടിപ്പ് നടത്തിയത് വീട് പണി പൂർത്തിയാക്കാൻ; പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ
തട്ടിപ്പ് നടത്തിയത് വീട് പണി പൂർത്തിയാക്കാനെന്ന് അറസ്റ്റിൽ ആയ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ എംപി റിജിൽ. 50 ലക്ഷം രൂപ ഭവന വായ്പ എടുത്തു. ഇത് ഓഹരി വിപണിയിൽ നഷ്ടമായി. കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്താണ് വീടുപണി നടത്തിയത്. റിജിലിന്റെ അക്കൗണ്ടിൽ ഉള്ളത് 7 ലക്ഷം രൂപ മാത്രമാണ്. 90 ശതമാനം പണവും നഷ്ടമായത് ഓഹരി വിപണിയിലൂടെയെന്നും മൊഴി.
അതേസമയം കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ മുൻ മാനേജർ എം.പി.റിജിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പിഎൻബി ലിങ്ക് റോഡ് ശാഖയിൽ നിന്ന് കോടികളുടെ തിരിമറി നടത്തിയ ശേഷം രണ്ടാഴ്ച ഒളിവിൽ കഴിഞ്ഞ റിജിലിനെ ഇന്നലെ വൈകിട്ടോടെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടിയത്.
ബാങ്കിലെ ഉന്നതരും കോർപ്പറേഷൻ അധികൃതരും ചേർന്ന് നടത്തിയ ഗൂഡാലോചനയെന്ന് പ്രതിയായ എം പി റിജിൽ ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷണസംഘം ചോദിച്ചറിയും. ഇന്നലെ രാത്രി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആയിരുന്നു.
ഇന്നലെ രാത്രിയിലും ഇയാളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 21.29 കോടി രൂപയുടെ തീരുമറിയാണ് റിജിൽ നടതിയത്. 12 കോടി 68 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോർപ്പറേഷന്റെ പരാതി.