കൂനൂർ ഹെലികോപ്റ്റർ അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗും അന്തരിച്ചു
കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗും മരണത്തിന് കീഴടങ്ങി. ഇന്ന് പുലർച്ചെയോടെ ബംഗളൂരുവിലെ സൈനിക ആശുപത്രിയിലാണ് മരണം. ഇതോടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും അപകടത്തിൽ മരിച്ചു
80 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു വരുൺ സിംഗ്. അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു ഡോക്ടർമാർ. വ്യാഴാഴ്ചയാണ് ബംഗളൂരുവിലെ വ്യോമസേനയുടെ കമാൻഡ് ആശുപത്രിയിൽ വരുൺ സിംഗിനെ എത്തിച്ചത്.