Sunday, January 5, 2025
National

ഹെലികോപ്റ്റർ അപകടം: സംയുക്ത സേനാ സംഘം കുനൂരിലെത്തി അന്വേഷണം ആരംഭിച്ചു

 

കൂനൂർ ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് സംയുക്ത സേനാ സംഘം അന്വേഷണം ആരംഭിച്ചു. കൂനൂരിലെത്തിയ സംഘം അപകടം നടന്ന നഞ്ചപ്പസത്രം, അപകടത്തിന് തൊട്ടുമുമ്പ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ പകർത്തിയതെന്ന് കരുതുന്ന കുനൂർ റെയിൽപ്പാത എന്നിവിടങ്ങളിൽ പരിശോധന നടത്തി. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംയുക്ത സേനാ അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്

ഹെലികോപ്റ്റർ തകർന്നുവീണ നഞ്ചപ്പസത്രത്തിൽ നിന്ന് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും പൂർത്തിയാക്കി. അപകടം നടന്ന ഹെലികോപ്റ്ററിന്റെ ഡാറ്റ റെക്കോർഡർ എയർ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോക്ക് കൈമാറി.

തമിഴ്‌നാട് പോലീസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ഊട്ടി എ ഡി എസ് പി മുത്തുമാണിക്യത്തിനാണ് അന്വേഷണ ചുമതല. അന്വേഷണ വിവരങ്ങൾ സംയുക്ത സേനാ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് തമിഴ്‌നാട് ഡിജിപി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *