ഹൈദരാബാദിൽ മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ഒരാൾ ഏഴ് വയസ്സുള്ള കുട്ടി
കൊവിഡിന്റെ വകഭേദമായ ഒമിക്രോൺ രാജ്യത്ത് മൂന്ന് പേർക്ക് കൂടി സ്ഥിരീകരിച്ചു. ഹൈദരാബാദിലാണ് മൂന്ന് കേസുകളും. ഇതിലൊന്ന് ഏഴ് വയസ്സുള്ള കുട്ടിയാണ്. കെനിയ, സൊമാലിയ പൗരൻമാർക്കും കൊൽക്കത്തയിൽ നിന്നെത്തിയ കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു
ഹൈദരാബാദ് വിമാനത്താവളത്തിലെ പരിശോധന അധികൃതർ കർശനമാക്കിയിരുന്നു. 11 റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുകയും ചെയ്തിരുന്നു.
ഡൽഹിയിലും രാജസ്ഥാനിലും പുതിയ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനിൽ പുതുതായി 4 പേർക്കാണ് ഒമിക്രോൺ കണ്ടെത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംസ്ഥാനത്തെ മറ്റു ഒമിക്രോൺ ബാധിതരുടെ പരിശോധന ഫലം നെഗറ്റീവായെന്നും രാജസ്ഥാൻ ആരോഗ്യമന്ത്രി പ്രസാദി ലാൽ മീണ അറിയിച്ചു.