തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ എടപ്പാടി പളനിസ്വാമി എഐഎഡിഎംകെ മുഖ്യമന്ത്രി സ്ഥാനാർഥി
അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ തീരുമാനിച്ചു. ബുധനാഴ്ച പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിന് ശേഷമാമ് പ്രഖ്യാപനമുണ്ടായത്.
മുഖ്യമന്ത്രി സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ നിന്ന് ഉപമുഖ്യമന്ത്രി ഒ പനീർശെൽവം പിൻമാറിയതോടെയാണ് ധാരണയായത്. സ്ഥാനാർഥിയാകാൻ പളനിശെൽവം ശ്രമിച്ചെങ്കിലും പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും പളനിസ്വാമിക്കൊപ്പം നിൽക്കുകയായിരുന്നു
അതേസമയം തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കണമെന്ന പളനിസ്വാമിയുടെ ആവശ്യം എടപ്പാടി ഗ്രൂപ്പ് അംഗീകരിച്ചു.