ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷം; ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു
ഒരിടവേളക്ക് ശേഷം ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ഡൽഹി ഗവർണർ അനിൽ ബൈജാൻ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, നീതി ആയോഗ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ കെജ്രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് അമിത് ഷാ യോഗം വിളിച്ചത്. ദീപാവലി ആഘോഷത്തിന്റെ പേരിൽ നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ലംഘിക്കപ്പെട്ടിരുന്നു.
പടക്ക നിരോധനവും നടപ്പായില്ല. ലോക്ക് ഡൗണിന് പിന്നാലെ കുറഞ്ഞ അന്തരീക്ഷ മലിനീകരണം ഇന്ന് രാവിലെ മുതൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.