Wednesday, January 8, 2025
Kerala

കള്ളപ്പണം വെളുപ്പിക്കൽ കേസ്: സന്ദീപിനെ മാപ്പുസാക്ഷിയാക്കും, ലക്ഷ്യം ശിവശങ്കർ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാൻ നീക്കം. ഇ ഡിയുടേതാണ് നീക്കം. എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദീപിനെ മാപ്പുസാക്ഷിയാക്കുന്നത്.

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിലും വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും ശിവശങ്കറിന് പങ്കുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. എന്നാൽ ഇതിന് മതിയായ തെളിവുകൾ നിരത്താൻ ഇ ഡിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ കോടിതിയിൽ പറഞ്ഞിരുന്നു. ഇതോടെയാണ് സന്ദീപിനെ മാപ്പുസാക്ഷിയാക്കാൻ നീക്കം ആരംഭിച്ചത്.

സന്ദീപിന്റെ രഹസ്യ മൊഴി നൽകുന്നതിനുള്ള അപേക്ഷ വരും ദിവസം കോടതിയിൽ സമർപ്പിക്കും. നേരത്തെ എൻഐഎ കേസിലും സന്ദീപ് നായർ മാപ്പുസാക്ഷിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *