Tuesday, January 7, 2025
National

64,000 കോടി രൂപയുടെ ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ആരോഗ്യ മേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 64,000 കോടി രൂപയുടേതാണ് പദ്ധതി. കഴിഞ്ഞ ബജറ്റിൽ 64,180 കോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ആറ് വർഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതൽ എല്ലാ മേഖലകളുടെയും സമ്പൂർണമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ മുതൽ പരിശോധന, ചികിത്സ, മരുന്ന്, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയിലൂടെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തെ എല്ലാ ജില്ലകളിലും 3382 ബ്ലോക്കുകളിലും സംയോജിത പരിശോധന ലാബുകൾ സജ്ജീകരിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമെയാണ് പ്രധാനമന്ത്രി ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയും നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *