17കാരന്‍ കുളത്തില്‍ വീണ് മരിച്ചു
മലമ്പുഴ: പാലക്കാട് മലമ്പുഴയില്‍ 17കാരന്‍ കുളത്തില്‍ വീണ് മരിച്ചു.ചെറാട് ലക്ഷം വീട് കോളനിയില്‍ മണികണ്ഠന്റെ (അപ്പു) മകന്‍ ബാലന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് അപകടമുണ്ടായത്.
മുടി വെട്ടി വന്ന ബാലന്‍ അടുത്തുള്ള കുളത്തില്‍ കുളിച്ച് കയറിയതിനു ശേഷം വീണ്ടും കുളത്തിലേക്ക് ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. ബാലന് നീന്തല്‍ വശമുണ്ടായിരുന്നില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: ദേവി, സഹോദരി: മായ.