62 കോടി ഡോസ് വാക്സിന്‍ ലഭിക്കും; സെന്‍ട്രല്‍ വിസ്തയ്ക്ക് ചെലവഴിക്കുന്ന 20,000 കോടി രൂപയുണ്ടെങ്കില്‍: പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി കോടികള്‍ ചെലവഴിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.
വിസ്താ പദ്ധതിക്ക് ചെലവാക്കുന്ന 20,000 കോടിയുണ്ടെങ്കില്‍ 62 കോടി വാക്സിന്‍ ഡോസുകള്‍ ലഭ്യമാക്കാമായിരുന്നില്ലേ എന്ന് പ്രിയങ്ക ചോദിച്ചു.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിലാണ് പ്രിയങ്കയുടെ പരാമര്‍ശം. പിന്നീട് ഇതേകാര്യം പ്രിയങ്ക ട്വീറ്റ് ചെയ്യുകയും ചെയ്തു.
20,000 കോടി ഉണ്ടായിരുന്നെങ്കില്‍ 62 കോടി വാക്സിന്‍ 22 കോടി റെംഡിസിവര്‍ 3 കോടി 10 ലിറ്റര്‍ ഓക്സിജന്‍ സിലിണ്ടര്‍ 1200 ബെഡുകളോടു കൂടി 13 എയിംസ് എന്നിവ രാജ്യത്തിന് നല്‍കാന്‍ സാധിക്കുമായിരുന്നില്ലേ എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത് .