മലയാളികളടക്കം യാത്രക്കാര്‍ കുടുങ്ങി: എയര്‍ ഇന്ത്യ വിമാനം എയര്‍ ഫോഴ്‌സ് സ്റ്റേഷനിൽ അടിയന്തിരമായി ഇറക്കി
ഗ്വാളിയോര്‍: മലയാളികളടക്കം സഞ്ചരിച്ച എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനമാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് ഗ്വാളിയോറിലെ എയര്‍ ഫോഴ്‌സ് സ്റ്റേഷനിൽ ഇറക്കിയത്. രണ്ട് മണിക്കൂറോളമായി യാത്രക്കാര്‍ ഇവിടെ തുടരുകയാണ്. പകരം സംവിധാനത്തെ കുറിച്ച് എയര്‍ ഇന്ത്യ ഇതുവരെ വിവരം നൽകിയിട്ടില്ല. ഇതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലായി. യാത്രക്കാരിൽ നിരവധി മലയാളികളും ഉണ്ടെന്നാണ് വിവരം.