കരിപ്പൂര്‍- ദോഹ: എയര്‍ ഇന്ത്യ വിമാനം രാത്രി 10-ന് പുറപ്പെടും
കൊച്ചി: കരിപ്പൂരില്‍ നിന്ന് ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം രാത്രി 10 ന് പുറപ്പെടുമെന്ന് അധികൃതര്‍. ഇന്ന് രാവിലെ ആറ് മണിയ്ക്ക് റദ്ദാക്കിയ വിമാനമാണ് രാത്രി 10 ന് പുറപ്പെടുന്നത്.
ഖത്തറുമായുള്ള എയര്‍ ബബ്ള്‍ കരാര്‍ പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. കോഴിക്കോട് നിന്ന് രാവിലെ ആറ് മണിയ്ക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് റദ്ദാക്കിയത്.
യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. ഇതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലാവുകയായിരുന്നു. പിന്നീട് ഏഴു മണിക്കൂറിനു ശേഷമാണ് സര്‍വീസ് റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചത്. ഒരു മാസത്തേക്കാണ് എയര്‍ ബബ്ള്‍ കരാര്‍ വീണ്ടും പുതുക്കിയതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തല്‍ പറഞ്ഞു.