മർദ്ദ വ്യത്യാസം; ദുബായ്-കൊച്ചി എയർ ഇന്ത്യ വിമാനം മുംബൈയിൽ ഇറക്കി
ദുബായ്-കൊച്ചി എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി.വിമാനത്തിലെ മർദ്ദം കുറഞ്ഞതിനെ തുടർന്നാണ് മുംബൈയിൽ ഇറക്കിയത്. എയർ ഇന്ത്യയുടെ AI- 934, ബോയിംഗ് B787 വിമാനമാണ് നിലത്തിറക്കിയത്.
യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു.ഡിജിസിഎയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെയാണ് സംഭവത്തിൽ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.