പ്രതിപക്ഷ ഐക്യം; ബിജെപിക്ക് വോട്ട് ചെയ്യുന്നത് രാജ്യത്തെ നശിപ്പിക്കലാകുമെന്ന് ബിഹാർ മുഖ്യമന്ത്രി
ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനായി നീക്കങ്ങൾ സജീവം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നത് രാജ്യത്തെ നശിപ്പിക്കലാകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അഭിപ്രായപ്പെട്ടു .പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിനായി താൻ മുൻകൈ എടുക്കുന്നുണ്ടെങ്കിലും, പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്നും നിതീഷ് വ്യക്തമാക്കി.
ബിജെപിയെ താഴെയിറക്കുന്നതിനായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യം എന്നും നിതീഷ് പറഞ്ഞു. ബി ആർ അംബേദ്കർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു നിതീഷ് കുമാർ.
അതേസമയം പ്രതിപക്ഷ ഐക്യ രൂപീകരണത്തിനായി തിങ്കളാഴ്ച, നിതീഷ് കുമാറും, രാഹുൽ ഗാന്ധിയും മുംബൈയിലെത്തി ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും.