പഞ്ചാബിൽ അന്താരാഷ്ട്ര കബഡി താരത്തെ ടൂർണമെന്റിനിടെ വെടിവെച്ചു കൊന്നു
പഞ്ചാബ് ജലന്ധറിൽ അന്താരാഷ്ട്ര കബഡി താരത്തെ വെടിവെച്ചു കൊലപ്പെടുത്തി. സന്ദീപ് സിംഗ് നംഗൽ അംബിയാൻ(40)ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
നകോദറിലെ മല്ലിയൻ ഖുർദിൽ ടൂർണമെന്റ് നടക്കുന്ന സ്ഥലത്ത് നിന്ന് പുറത്തേക്ക് വരുമ്പോൾ നാല് പേർ ചേർന്ന് സന്ദീപിന് നേർക്ക് വെടിവെക്കുകയായിരുന്നു. എട്ട് മുതൽ 10 ബുള്ളറ്റുകൾ വരെ സന്ദീപിന് നേരെ ഉതിർത്തു.