ഡൽഹിയിൽ ഓറഞ്ച് അലേർട്ട്; ശ്രീനഗറിൽ മൈനസ് 8; ഉത്തരേന്ത്യയിൽ അതിശൈത്യം
അതിശൈത്യത്തെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡൽഹിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രത പാലിക്കാനാണ് ജനങ്ങൾക്ക് ഡൽഹി സർക്കാർ നൽകിയ നിർദേശം.
ഡൽഹിയിലെ ശരാശരി താപനില 2 മുതൽ 6 ഡിഗ്രി വരെ മാത്രമാണ്. ശ്രീനഗറിൽ താപനില -8 വരെ താഴ്ന്നു. ചണ്ഡീഗഡിൽ താപനില 2 ഡിഗ്രിയായി. ജനുവരി 16 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ശീതതരംഗത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അതികഠിന ശൈത്യത്തെ തുടർന്ന് മിക്കയിടങ്ങളിലും തെരുവിൽ താമസിക്കുന്നവർക്കായി ഷെൽറ്റർ ഹോമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മികച്ച സജ്ജീകരണങ്ങളാണ് ഷെൽറ്റർ ഹോമുകളിൽ ഒരുക്കിയിരിക്കുന്നത്. ടിവി, പുസ്തകങ്ങൾ, ഡോക്ടർമാരുടെ സേവനം ഇങ്ങനെ നീളുന്നു സജ്ജീകരണം.