ഡൽഹിയിൽ രാത്രിയിൽ താപനില 2 ഡിഗ്രിയിലേക്ക് താഴ്ന്നു; ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡൽഹി ശക്തമായ പുകമഞ്ഞിന്റെ പിടിയിലാണ്. രാത്രിയിൽ താപനില 2 ഡിഗ്രിവരെ താണു. പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽ, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ അതിശൈത്യം തുടരുകയാണ്.
നാല് ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ഇവിടങ്ങളിലെ ശരാശരി താപനില. റോഡ് – റെയിൽ – വ്യോമ ഗതാഗതത്തെ മൂടൽ മഞ്ഞ് ബാധിച്ചു. മൂടൽമഞ്ഞ് കാരണം കഴിഞ്ഞ മൂന്ന് ദിവസത്തിനടെ 400 ഒളം ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ജമ്മു കശ്മീർ , ഹിമാചൽ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
വായുനിലവാരം മോശം അവസ്ഥയിൽ എത്തിയതോടെ ബിഎസ്3 പെട്രോൾ, ബിഎസ് 4 ഡീസൽ കാറുകൾക്ക് വെള്ളിയാഴ്ച വരെ ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.