വയനാട് മെഡിക്കൽ കോളജ് പൂർണതയിലേക്ക്; 140 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു
വയനാട് സർക്കാർ കോളജിന്റെ പ്രവർത്തനങ്ങൾക്കായി 140 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രിൻസിപ്പൽ അടക്കം 115 അധ്യാപക തസ്തികകളും 25 അനധ്യാപിക തസ്തികകളും അടക്കമാണ് 150 തസ്തികകൾ.
വയനാട് ബോയ്‌സ് ടൗണിന് സമീപമാണ് പുതിയ മെഡിക്കൽ കോളജ് കെട്ടിടം നിർമിക്കുന്നത്. അതുവരെ മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയാക്കി പ്രവർത്തിക്കുന്നതിന്ന നേരത്തെ അനുമതി ലഭിച്ചിരുന്നു. ജില്ലാ ആശുപത്രിക്ക് സമീപം നിർമിച്ച മൂന്ന് നില കെട്ടിടം അധ്യായന ആവശ്യങ്ങൾക്ക് അനുയോജ്യമാക്കിയാണ് കോളജ് ആരംഭിക്കുന്നത്.