ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു
നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. നിതിൻ ബറായി എന്നയാളാണ് പരാതി നൽകിയത്. 2014ൽ എസ് എഫ് എൽ ഫിറ്റ്‌നസ് ഡയറക്ടറായ കാസിഫ് ഖാൻ, ശിൽപ ഷെട്ടി, രാജ് കുന്ദ്ര എന്നിവർ അവരുടെ സ്ഥാപനത്തിൽ 1.5 കോടി രൂപ നിക്ഷേപിച്ചാൽ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പറ്റിച്ചതായാണ് പരാതി
ഒരു ഫ്രാഞ്ചൈസി അനുവദിക്കാമെന്നും ഡഹാസ്പർ, കൊറേഗാവ് എന്നിവിടങ്ങളിൽ ജിം, സ്പാ എന്നിവ ആരംഭിക്കാൻ സഹായിക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. വാഗ്ദാനങ്ങൾ നടപ്പാകാതിരുന്നപ്പോൾ പണം തിരികെ ചോദിച്ചു. അപ്പോൾ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിക്കാരൻ പറയുന്നു. രാജ് കുന്ദ്രക്കെതിരെ നീലചിത്ര നിർമാണ കേസും നിലവിലുണ്ട്.